‘ലിറ്റില്‍ ഇന്ത്യ’ ഉദ്ഘാടനം 19ന്:  മന്ത്രി സുഷമ സ്വരാജെത്തും

മനാമ: തലസ്ഥാന നഗരിയിലെ ഓള്‍ഡ് സൂഖിനെ ഇന്ത്യയുടെ ചെറുപതിപ്പാക്കി മാറ്റുന്ന ‘ലിറ്റില്‍ ഇന്ത്യ’ പദ്ധതിയുടെ ഉദ്ഘാടനം 19ന് നടക്കും. കേന്ദ്ര വിദേശകാര്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
നൂറ്റാണ്ടുകള്‍ നീളുന്ന ഇന്ത്യ- ബഹ്റൈന്‍ ബന്ധത്തിന്‍െറ പ്രതീകമായാണ് ബഹ്റൈന്‍ സാംസ്കാരിക മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ ‘ലിറ്റില്‍ ഇന്ത്യ’ പദ്ധതി  ആവിഷ്കരിച്ചിരിക്കുന്നതെന്ന് പ്രൊജക്റ്റ് മാനേജര്‍ ഫ്രാന്‍സസ് സ്റ്റഫോര്‍ഡ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ പദ്ധതി സഹായകമാകും.  ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം മനസ്സിലാക്കാനുതകുന്ന തരത്തില്‍ കലാ പരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറും. 
മനാമയിലെ ഹൈന്ദവ ക്ഷേത്ര പരിസരത്ത് ഒരുക്കുന്ന സ്റ്റേജുകളിലാണ് പരിപാടികള്‍ അരങ്ങേറുക. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ഉദ്ഘാടന പരിപാടി രാത്രി ഒമ്പത് വരെ നീളും. പദ്ധതിയുടെ ഭാഗമായി സൂഖിലെ കടകള്‍ ചായം പൂശി നവീകരിച്ചിട്ടുണ്ട്. സ്റ്റേജുകള്‍ക്ക് സമീപം ചുവരുകള്‍ ഇന്ത്യന്‍ ഡിസൈനുകള്‍ കൊണ്ട് അലങ്കരിച്ചു. 
സൂഖിലെ നടവഴികളെല്ലാം തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്്. ഇന്ത്യന്‍ മധുര പലഹാരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ സൂഖിലുണ്ട്. ഇതിന് പുറമെ ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്ന റസ്റ്റോറന്‍റുകളുമുണ്ട്. 
സൂഖിലത്തെുന്നവര്‍ക്കായി സൈക്കിളുകള്‍ വാടകക്ക് നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. ഷോപ്പിങിനായി പ്രത്യേക ബാഗുകള്‍ സൈക്കിളുകളില്‍ ഘടിപ്പിക്കും. എളുപ്പത്തില്‍ സ്ഥലം കണ്ടത്തൊന്‍ ഭൂപടം നല്‍കും. 200 വര്‍ഷം പിന്നിടുന്ന മനാമയിലെ ഹിന്ദു ക്ഷേത്രത്തിന്‍െറ നവീകരണ പദ്ധതി ഉദ്ഘാടനവും 19ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റാം സിങും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.