മനാമ: ആരോഗ്യ രംഗത്ത് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും സ്വകാര്യ മേഖലയില്‍ കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും വഴിയൊരുക്കുന്ന സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അണിയറയില്‍ ഒരുങ്ങുന്നു.
ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ലോക ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ കാര്യ ഉന്നതാധികാര കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ധനമന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് എന്നിവരും ഡോ. നാദിര്‍ മുഹമ്മദിന്‍െറ നേതൃത്വത്തിലുള്ള ലോകബാങ്ക് പ്രതിനിധികളും പരസ്പര സഹകരണ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്ധതി നിലവില്‍ വരുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ ഇഷ്ടാനുസരണം ചികിത്സക്കായി തെരഞ്ഞെടുക്കുന്നതിന് അവസരമൊരുങ്ങും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഹെല്‍ത് സെന്‍ററുകള്‍ക്കും സ്വതന്ത്ര നിലനില്‍പ് സാധ്യമാകുന്ന തരത്തിലുള്ള മാറ്റമായിരിക്കും ഇതു വഴി സാധിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്വദേശികളുടെ ചികിത്സക്ക് സര്‍ക്കാര്‍ നിശ്ചിത തുക വഹിക്കും. വിദേശികളുടെ ചികിത്സക്കാവശ്യമായ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തേണ്ടത് അതത് സ്ഥാപനങ്ങളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.