മനാമ: ബഹ്റൈനില്‍ ജോലി സ്ഥലത്ത് പീഡനമനുഭവിച്ച കണ്ണൂര്‍ കേളകം പടിയൂര്‍ സ്വദേശിനിയായ യുവതിക്ക് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത തുണയായി. കര്‍ബാബാദിലെ സ്പോണ്‍സറുടെ വീട്ടില്‍ ജോലിക്കു നിന്ന യുവതിയുടെ ദുരിതവാര്‍ത്ത കണ്ട് സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂലയാണ് വിഷയത്തില്‍ ഇടപെട്ടത്.
കഴിഞ്ഞ മേയ് ഏഴിനാണ് ഷീബ അഗസ്തി എന്ന യുവതി ബഹ്റൈനിലത്തെുന്നത്. മുപ്പത്തിയാറായിരം രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കുട്ടിയെ നോക്കാനെന്ന വ്യാജേന രണ്ട് ലക്ഷം രൂപ വാങ്ങി ഏജന്‍റ് ഷീബയെ ബഹ്റൈനിലത്തെിച്ചത്. എന്നാല്‍ ലഭിച്ചതാകട്ടെ പതിനൊന്നായിരം രൂപ മാത്രവും. ഭക്ഷണവും വിശ്രമവും ഇല്ലാത്ത ജോലി ചിലസമയം പതിനെട്ട് മണിക്കൂര്‍ വരെ നീണ്ടിരുന്നു. സ്പോണ്‍സറുടെ മറ്റൊരു ഫ്ളാറ്റും വൃത്തിയാക്കാനായി പോകേണ്ടിയിരുന്നു. ഇതിനിടെ ശാരീരികമായി ഉപദ്രവിക്കാനുള്ള ശ്രമവുമുണ്ടായി. ഇതോടെയാണ് ഷീബ വീട്ടിലേക്ക് വിളിച്ച് തന്‍െറ ദുരിതങ്ങള്‍ പറഞ്ഞത്.
തുടര്‍ന്ന് ജോലി സ്ഥലത്ത് കുടുങ്ങിയ മകളുടെ മോചനത്തിനായി ഷീബയുടെ വൃദ്ധമാതാവ് പൂത്തുകുന്നേല്‍ സെലിന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും നോര്‍ക്ക -പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫിനും പരാതി നല്‍കി.വിധവയും രോഗിയുമായ മകള്‍ കടുത്ത ജോലി ഭാരത്താല്‍ പീഡിപ്പിക്കപ്പെടുന്നതായും ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ അവരെ മോചിപ്പിച്ചില്ളെങ്കില്‍ ജീവന്‍ അപകടത്തിലാണെന്നുമാണ് പരാതിയില്‍ പറഞ്ഞത്.
ഷീബയുടെ ദുരവസ്ഥയറിഞ്ഞ് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്‍റും വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. രണ്ട് മക്കളുടെ മാതാവാണ് മുപ്പത്തിനാലുകാരിയായ ഷീബ.
രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബ ഭാരം ഇവരുടെ ചുമലിലായി. കുടുംബം പുലര്‍ത്താനായി ജോലിക്കിറങ്ങിയ ഷീബക്ക് നേരിടേണ്ടി വന്നത് മറ്റൊരു ദുരന്തമായിരുന്നു. മൂന്ന് നില കെട്ടിടത്തിന്‍െറ മുകളില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് രണ്ട് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ഹോം നഴ്സ് വിസ വാഗ്ദാനത്തില്‍ പെട്ട് ഷീബ കുടുംബത്തെ കരകയറ്റാമെന്ന മോഹവുമായി ബഹ്റൈനിലത്തെിയത്.
ചൊവ്വാഴ്ചത്തെ ‘ഗള്‍ഫ് മാധ്യമ’ത്തിലെ വാര്‍ത്ത കണ്ട് നിരവധി പേര്‍ സഹായവാഗ്ധാനവുമായി എത്തിയിരുന്നു. തുടര്‍ന്ന്, ഇത്തരം സംഭവങ്ങളില്‍ പെട്ട നിരവധി പേര്‍ക്ക് സഹായമത്തെിച്ച സലാം മമ്പാട്ടുമൂലയാണ് ഇവരെ സാഹസികമായി എംബസിയിലത്തെിച്ചത്. സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ജനല്‍ വഴി പുറത്തേക്ക് ചാടിയപ്പോള്‍ ഷീബയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇത് സാരമുള്ളതല്ളെങ്കിലും ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ വിധത്തിലുമുള്ള സഹായവും ലഭിച്ചതായി സലാമും ഷീബയും പറഞ്ഞു. എംബസി സ്പോണ്‍സറെ വിളിച്ചുവരുത്തുകയും യുവതിയുടെ വിസ അടിയന്തരമായി റദ്ദാക്കി നാട്ടിലേക്ക് അയക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നലെ തന്നെ സ്പോണ്‍സര്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ ഷീബക്ക് നാട്ടിലേക്ക് പോകാനാകും. ഇവരെ ഇന്നലെ ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം ഇടഞ്ഞുനിന്ന് സ്പോണ്‍സറുമായുള്ള ചര്‍ച്ചകളില്‍ മാധ്യമപ്രവര്‍ത്തകനായ സേതുരാജ് കടക്കലും പങ്കെടുത്തു.
രക്ഷപ്പെടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷീബ പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് തിരിച്ചുപോകുന്നത്. എങ്കിലും നാട്ടിലത്തെുമല്ളോ എന്നോര്‍ക്കുമ്പോള്‍ ആശ്വാസമുണ്ട്.
കപട വാഗ്ധാനങ്ങളില്‍ പെട്ടാണ് ഇങ്ങോട്ട് വന്നത്.എങ്ങിനെ കടങ്ങള്‍ തീര്‍ക്കുമെന്നതിനെക്കുറിച്ച് ഒരു രൂപവുമില്ളെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.