പരിക്കേറ്റ പൊലീസുകാര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തണം –ഹമദ് രാജാവ്

മനാമ: സിത്രയിലുണ്ടായ തീവ്രവാദി സ്ഫോടനത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിട്ടു. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ കഴിഞ്ഞ ദിവസം പരിക്കേറ്റ പൊലീസുകാരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കവെയാണ് ഹമദ് രാജാവ് നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് പറഞ്ഞത്. 
രാജാവിന്‍െറ പ്രത്യേക ആശംസകള്‍ പരിക്കേറ്റ പൊലീസുകാര്‍ക്ക് ആഭ്യന്തര മന്ത്രി കൈമാറി. പരിക്കനുസരിച്ച് വിദേശത്ത് അയച്ചുള്ള ചികിത്സ ആവശ്യമെങ്കില്‍ അതിന് നടപടിയെടുക്കണമെന്നും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്്. ഹമദ് രാജാവിന്‍െറ നിര്‍ദേശമനുസരിച്ച് വിവിധ സംഭവങ്ങളില്‍ പരിക്കേറ്റ 35 പൊലീസുകാര്‍ക്ക് ഇതേവരെ വിദേശരാജ്യങ്ങളില്‍ വച്ച് ചികില്‍സ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ഡോക്ടര്‍മാരില്‍ നിന്നും ചികിത്സയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ ആഭ്യന്തര മന്ത്രി മൂന്ന് പേര്‍ ആശുപത്രി വിട്ടതായി അറിയിച്ചു. 
മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന സൈനിക ആശുപത്രിയിലെ ജീവനക്കാരെ അദ്ദേഹം പ്രത്യേകം ശ്ളാഘിച്ചു. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സൈനികരുടെ അഭിമാനകരമായ പ്രവര്‍ത്തനത്തില്‍ ഏറെ സന്തോഷമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.