കോവിഡ്: ബഹ്​റൈനിൽ 16 പേർ കൂടി സുഖം പ്രാപിച്ചു

മനാമ: കോവിഡ്​ -19 രോഗബാധിതരായി ചികിത്സയിലുള്ളവരിൽ 16 പേർകൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 60 ആയി ഉയർന്നു.

ബഹ്​റൈൻ സ്വദേശികളായ എട്ട്​ പുരുഷൻമാർ, മൂന്ന്​ സത്രീകൾ, രണ്ട്​ സൗദി പൗരൻമാർ, ഇൗജിപ്​ത്​, ഗ്രീസ്​ എന്നിവിടങ്ങളിൽനിന്നുള്ള ഒാരോ പുരുഷൻമാർ, മൊറോക്കോയിൽനിന്നുള്ള സ്​ത്രീ എന്നിവരാണ്​ ശനിയാഴ്​ച സുഖം പ്രാപിച്ചത്​.

വിദഗ്​ധ പരിശോധനകൾക്കുശേഷം രോഗം മാറിയെന്ന്​ ഉറപ്പ്​ വരുത്തി​യതോടെ​​ ഇവർ ആശുപത്രി വിട്ടു.

News Summary - 16 people recovered from covid in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.