കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക പൊതുമാപ്പ് മാർച്ച് രണ്ടുവരെ നീട്ടി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് മാർച്ച് രണ്ടുവരെ നീട്ടി നൽകിയത്. ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വ്യാപക പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഡിസംബറിൽ ഒരുമാസം നൽകിയ പ്രത്യേക അവസരം ആദ്യം ജനുവരി 31 വരെയും ഇപ്പോൾ വീണ്ടും നീട്ടി നൽകിയതാണ്. എന്നിട്ടും ഉപയോഗപ്പെടുത്താതെ അനധികൃതമായ രാജ്യത്ത് തങ്ങുന്നവരെ പഴുതടച്ചുള്ള പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് തീരുമാനം.
180000 പേർ രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ. ഭാഗിക പൊതുമാപ്പ് 3500ത്തിൽ താഴെ പേർ മാത്രമേ ഉപയോഗപ്പെടുത്തിയുള്ളൂ. പല തവണ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരോട് ഇനി ദയ കാണിക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം. ഇനിയും അവസരം നൽകിയാലും ഇത്തരക്കാർ സ്വയം തിരിച്ചുപോകാൻ തയാറാകില്ലെന്നാണ് അധികൃതരുടെ നിഗമനം. രാജ്യത്തിെൻറ മുക്കുമൂലകളിൽ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത് നാടുകടത്തും. പ്രത്യേക സംഘം രൂപവത്കരിച്ച് ആസൂത്രണത്തോടെ പഴുതടച്ച പരിശോധന നടത്താനാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.