Posted On
date_range Updated On
date_range സാമ്പത്തിക തട്ടിപ്പ് കേസ്: മഹേഷ് ലങ്കക്ക് ഇടക്കാല ജാമ്യം
ന്യൂഡൽഹി: അഹ്മദാബാദിൽ ഇ.ഡി സമർപ്പിച്ച സാമ്പത്തിക തട്ടിപ്പുകേസിൽ മാധ്യമ പ്രവർത്തകൻ മഹേഷ് ലങ്കക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസിൽ ദൈനംദിന വിചാരണ നടത്തണമെന്നും മാധ്യമപ്രവർത്തകന് ഹാജരാകണമെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
കേസിന്റെ വാദം കേൾക്കൽ ജനുവരി ആറിന് നടക്കും. കേസിനെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതരുതെന്നും ഉത്തരവ് ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം ഇ.ഡിക്കുവേണ്ടി ഹാജരായ അറ്റോണി ജനറൽ തുഷാർ മേത്ത ജാമ്യത്തെ എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.