റിയോ ഡി ജനീറോ: ബ്രസീലിൽ അട്ടിമറി ശ്രമത്തിന് 27 വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ട മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോക്ക് ശിക്ഷയിൽ ഇളവ് നൽകുന്ന ബില്ലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. തലസ്ഥാനമായ ബ്രസീലിയയിലും സാവോ പോളോ, ഫ്ലോറിയാനോപൊളിസ്, സാൽവഡോർ, റെസിഫെ എന്നിവയുൾപ്പെടെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
ബില്ലിന് അംഗീകാരം നൽകിയ ബ്രസീലിന്റെ അധോസഭയുടെ സ്പീക്കറായ ഹ്യൂഗോ മോട്ടയെയും പ്രതിഷേധക്കാർ വിമർശിച്ചു. മുൻകാലങ്ങളിൽ ബ്രസീൽ സ്വേച്ഛാധിപത്യത്തിനുകീഴിൽ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ ചരിത്രം ആവർത്തിക്കാൻ ആളുകൾ ആഗ്രഹിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.