ന്യൂഡൽഹി: കടുത്ത നിയന്ത്രണങ്ങളുള്ള ഇന്ത്യയുടെ ആണവമേഖല സ്വകാര്യ നിക്ഷേപകർക്ക് കൂടി തുറന്നുകൊടുക്കുന്ന ശാന്തി ബിൽ (സസ്റ്റൈനബിൾ ഹാർനസിങ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ ബിൽ) കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ അവതരിപ്പിച്ചു.
ആണവാപകടങ്ങളുടെ ഉത്തരവാദിത്തം ആണവനിലയങ്ങൾ നൽകിയവർക്കും മേൽ വരുന്ന നിലവിലുള്ള വ്യവസ്ഥ എടുത്തുകളയുന്നതാണ് പുതിയ ബിൽ കൊണ്ടുവരുന്ന സുപ്രധാന മാറ്റങ്ങളിലൊന്ന്. 1962ലെ ആണവോർജ നിയമവും 2010ലെ ആണവ അപകട ബാധ്യതാ നിയമവും എടുത്തുകളഞ്ഞ് അതിനു പകരമാണ് പുതിയ ബിൽ കൊണ്ടുവന്നത്.
അദാനിക്ക് വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന ബിൽ പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും സർക്കാറിനൊപ്പം സ്വകാര്യ കമ്പനികളെ കൂടി ആണവോൽപാദനത്തിന് അനുവദിക്കുന്ന ബിൽ ചെറുകിട ആണവ നിലയങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.
ആണവ നിലയങ്ങളുണ്ടാക്കാനും സ്വന്തമാക്കാനും നടത്തിക്കൊണ്ടുപോകാനും അടച്ചുപൂട്ടാനും യുറേനിയം -235 ന്റെ ശുദ്ധീകരണത്തിനും സമ്പുഷ്ടീകരണത്തിനും സ്വകാര്യ കമ്പനികൾക്കും ബിൽ അനുമതി നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.