Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; പൊലീസുകാരന് വീരമൃത്യു
ജമ്മു: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു. ഉധംപൂർ ജില്ലയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
വെടിവെപ്പിൽ ഒരു ഭീകരന് പരിക്കേറ്റതായി സംശയമുണ്ട്. ഭീകരർക്കായി സോഹാൻ, ഉധംപൂർ പ്രദേശങ്ങളിൽ രാത്രി വൈകിയും സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.
ജയ്ശെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികൾ തമ്പടിച്ചതായുള്ള വിവരത്തെ തുടർന്നാണ് പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇതിന് പിന്നാലെ ഏറ്റുമുട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.