ഹോങ്കോങ്: ഹോങ്കോങ്ങിലെ മുൻ മാധ്യമപ്രവർത്തകനും ജനാധിപത്യ അനുകൂലകനുമായ ജിമ്മി ലായ് (78) ദേശീയ സുരക്ഷാ വിചാരണയിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2019ൽ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾക്കു ശേഷം ചൈന ഏർപ്പെടുത്തിയ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം 2020 ആഗസ്റ്റിലാണ് അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. ചൈനീസ് സർക്കാറിനെ വിമർശിക്കുന്നതിലും പ്രശസ്തനാണ് ജിമ്മി ലായ്.
ചൈനയുടെ ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തി, രാജ്യദ്രോഹപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലായ് ഏകദേശം അഞ്ചു വർഷമായി കസ്റ്റഡിയിലാണ്. അതിൽ ഭൂരിഭാഗവും ഏകാന്ത തടവിലായിരുന്നു. ഇതിനകം തന്നെ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്കും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.