ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിലെ ചാവേർ ഉമർ ഉൻ നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശി സൊയാബ്, ജമ്മു-കശ്മീരിലെ ബാരാമുള്ള സ്വദേശി ഡോ. നസീർ ബിലാൽ മല്ല എന്നിവരുടെ എൻ.ഐ.എ കസ്റ്റഡി നാല് ദിവസത്തേക്കുകൂടി നീട്ടി. കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് ഇരുവരെയും പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കിയിരുന്നു.
നവംബർ 10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലാണ് സ്ഫോടനമുണ്ടായത്. വൈകുന്നേരമായിരുന്നു ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 13 പേർ മരണപ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു സ്ഫോടനം. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ നീങ്ങുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.