Posted On
date_range Updated On
date_range എന്‍.ഡി.എ സ്വതന്ത്രന് സി.കെ. റസാഖിന് വട്ടപ്പൂജ്യം; പിന്താങ്ങിയ ആളുടെ വോട്ട് പോലും കിട്ടിയില്ല
പെരുമ്പാവൂര്‍: ഒരു വോട്ടു പോലും കിട്ടാതെ പരാജയം ഏറ്റുവാങ്ങി സ്ഥാനാര്‍ഥി. നഗരസഭ മൂന്നാം വാര്‍ഡില്‍ എന്‍.ഡി.എ സ്വതന്ത്രന് സി.കെ. റസാഖിനാണ് പൂജ്യം വോട്ട് ലഭിച്ചത്.
ലാലു പ്രസാദ് നേതൃത്വം നല്കുന്ന ആര്.ജെ.ഡിയുടെ നേതാവായ ഇദ്ദേഹത്തിന് മത്സരിച്ച വാര്‍ഡില്‍ വോട്ടില്ലായിരുന്നു. നൂറിലധികം വോട്ട് ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള അവകാശവാദം. നോമിനേഷന് സമയത്ത് പിന്താങ്ങിയ ആളുടെ വോട്ട് പോലും കിട്ടിയില്ലെന്നതിന് തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
നഗരസഭയില്‍ പല വാര്‍ഡുകളിലും മികച്ച മത്സരം കാഴ്ചവെച്ച എന്‍.ഡി.എക്ക് ഇദ്ദേഹത്തിന്റെ തോല്‍വി നാണക്കേടായെന്ന് സംസാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.