മുംബൈ: മഹാരാഷ്ട്രയിൽ മുംബൈ ഉൾപ്പെടെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വാർത്തസമ്മേളനത്തിലാണ് സംസ്ഥാന ഇലക്ഷൻ കമീഷണർ ദിനേശ് വാഗ്മാരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനുവരി 15ന് ആണ് വോട്ടെടുപ്പ്. 16ന് ഫലം പ്രഖ്യാപിക്കും. മൂന്നു വർഷങ്ങൾക്കു ശേഷം സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
2017ൽ ആണ് അവസാനമായി നഗരസഭ തെരഞ്ഞെടുപ്പ് നടന്നത്. 2022 മുതൽ കമീഷണർ ഭരണത്തിലായിരുന്നു. സീറ്റുകളിൽ ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നീണ്ടത്.
മഹാരാഷ്ട്രയിൽ പാർട്ടി പിളർപ്പുകൾക്കു ശേഷം ആദ്യമായാണ് നഗരസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ദീർഘകാലമായി മുംബൈ, താണെ നഗരസഭകൾ ശിവസേനയുടെ ഭരണത്തിലായിരുന്നു. ഉദ്ധവ് പക്ഷ ശിവസേനയും ഏക് നാഥ് ഷിൻഡെ പക്ഷ ശിവസേനയും തമ്മിലാകും ശ്രദ്ധേയമായ പോര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.