കേരളത്തിലെ പ്രളയം: സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച് കുവൈത്തിലെ​ എംബസി

കുവൈത്ത്​ സിറ്റി: കേരളത്തിലെ പ്രളയ പശ്ചാത്തലത്തിൽ കുവൈത്തിലെ പ്രവാസി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച്​ ഇന്ത്യൻ എംബസി. ഒക്​ടോബർ 18 തിങ്കളാഴ്​ച വൈകീട്ട്​ 5.30ന്​ എംബസി അങ്കണത്തിലാണ്​ യോഗം. ദുരിതാവസ്ഥയിൽ നാടിന്​ തുണയാകാൻ പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ്​ എംബസി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചത്​. കഴിഞ്ഞ രണ്ട്​ പ്രളയകാലത്ത്​ പ്രവാസ ലോകത്തുനിന്ന്​ നാട്ടിലേക്ക്​ സഹായ പ്രവാഹം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.