ന്യൂഡൽഹി: ഡിസംബർ 20ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭരണഘടനയിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ക്ലബുകൾ. വാണിജ്യപരമായി തടസ്സംനിൽക്കുന്ന വകുപ്പുകൾ തിരുത്തണമെന്ന് ഈസ്റ്റ് ബംഗാൾ ഒഴികെ എല്ലാ ക്ലബുകളും ആവശ്യപ്പെട്ടു. തിരുത്ത് വരുത്താതെ ഐ.എസ്.എൽ ഏറ്റെടുക്കൽ പ്രയാസമാണെന്ന് ഫെഡറേഷന് അയച്ച കത്തിൽ പറയുന്നു.
‘‘ഭരണഘടനയിലെ വാണിജ്യപരമായി തടസ്സംനിൽക്കുന്ന വകുപ്പുകൾ എടുത്തുകളയാൻ പരസ്യമായി പിന്തുണക്കണം. അല്ലെങ്കിൽ, ഡിസംബർ 20ന് ചേരുന്ന വാർഷിക ജനറൽ ബോഡിയിൽ ഈ ഭേദഗതികൾ വരുത്തണം. ക്ലബുകൾക്ക് സ്പോൺസർമാരെയും നിക്ഷേപകരെയും ദീർഘകാല പങ്കാളികളെയും കണ്ടെത്താനാകും വിധം വാണിജ്യപരമായ ഇളവുകളുണ്ടാകണം. ഇതില്ലാതെ, നിലനിർത്താനാകുന്ന ലീഗ് ഘടന രൂപവത്കരിക്കാനാകില്ല’- കല്യാൺ ചൗബേക്ക് അയച്ച കത്തിലെ വരികൾ ഇങ്ങനെ.
ഐ.എസ്.എൽ നടത്തിപ്പിന് ക്ലബുകളുടെ കൺസോർട്ട്യം രൂപവത്കരിക്കാൻ കഴിഞ്ഞ ദിവസം ക്ലബുകൾ ആവശ്യമുന്നയിച്ചിരുന്നു. ക്ലബുകൾക്കൊപ്പം ഫെഡറേഷനും മറ്റു നിക്ഷേപകരും ചേർന്നതാകും കൺസോർട്യം. ഈ വിഷയം ചർച്ചക്കെടുക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.
ഐ.എസ്.എൽ നടത്തിപ്പിന് അടുത്തിടെ ഫെഡറേഷൻ പുതിയ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.