നവി മുംബൈയിൽ നിന്ന് 66കാരനിൽനിന്ന് സൈബർ ക്രിമിനൽ സംഘം 17 ലക്ഷം രൂപ തട്ടി



താണെ: നവി മുംബൈയിൽ നിന്നുള്ള 66കാരനിൽ നിന്ന് സൈബർ തട്ടിപ്പുസംഘം 17 ലക്ഷം രൂപ തട്ടിയെടുത്തു. വെള്ളിയാഴ്ച നെരൂൾ പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് നാല് പേർ ഇയാളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിവിധ ഉൽപ്പന്നങ്ങൾക്കായി സോഷ്യൽ മീഡിയയിൽ റിവ്യൂ പോസ്റ്റുചെയ്യുന്നതിന് പണം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇയാളെ വലയിലാക്കിയത്. 2023 ഏപ്രിൽ മുതൽ മേയ് വരെ പല തവണകളായി 17 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഐ.പി.സി 420, 34 വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും പൊലീസ് കേസെടുത്തു.

Tags:    
News Summary - cyber criminal gang extorted Rs 17 lakh from a 66-year-old man from Navi Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.