ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
Posted On
date_range Updated On
date_range വെല്ലുവിളികൾ ഒരുമിച്ച് നേരിടണം -ശൈഖ് മുഹമ്മദ്
അബൂദബി: ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ചർച്ചകളിലൂടെ ഒരുമിച്ച് നേരിടണമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഇന്തോനേഷ്യയിൽ ആരംഭിച്ച ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബാലിയിൽ ആരംഭിച്ച ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ ചാരിതാർഥ്യമുണ്ട്. സംഭാഷണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും മാത്രം നേരിടാൻ കഴിയുന്ന സങ്കീർണ വെല്ലുവിളികളാണ് ലോകം അഭിമുഖീകരിക്കുന്നത്. എല്ലാവർക്കും ശോഭനഭാവി ലഭ്യമാകുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ യു.എ.ഇയുണ്ടാകും -അദ്ദേഹം കൂട്ടിച്ചേർത്തു. വിജയകരമായി ഉച്ചകോടി ഒരുക്കിയ ഇന്തോനേഷ്യയെയും പ്രസിഡന്റ് ജോക്കോ വിഡോഡോവിനെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്-28) പങ്കെടുക്കാൻ രാഷ്ട്ര നേതാക്കളെ അദ്ദേഹം യു.എ.ഇയിലേക്ക് സ്വാഗതം ചെയ്തു. ലോകത്തെ 20 വൻശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 ഉച്ചകോടിയിൽ വിവിധ ആഗോള വിഷയങ്ങൾ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.