ഇറാൻ ആക്രമണത്തെ തുടർന്ന് കുവൈത്ത് സിറ്റിയുടെ തെക്കൻ മേഖലയിലെ മംഗഫ് ടൗണിൽ നിന്ന് പുക ഉയരുന്നു

ഇ​റാ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ബോം​ബി​ട്ട് യു.​എ​സ്

തെ​ഹ്‌​റാ​ൻ/​വാ​ഷി​ങ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​വ​സാ​നി​ച്ച​താ​യി യു.​എ​സ്. പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ, ഇ​റാ​നി​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴാം രാ​ത്രി​യും യു.​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി. ഇ​റാ​ന്റെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, സൈ​നി​ക ലോ​ജി​സ്റ്റി​ക്‌​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, ഭൂ​ഗ​ർ​ഭ ആ​യു​ധ സം​ഭ​ര​ണ​ശാ​ല​ക​ൾ, നാ​വി​ക ശേ​ഷി​ക​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് എ​ക്‌​സി​ൽ അ​റി​യി​ച്ചു. ഇ​റാ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ സി​രി​ക്, അ​ഹ്‍വാ​സ്, യ​സ്ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​റു​വ​ശ​ത്ത്, ഇ​റാ​നും തി​രി​ച്ച​ടി​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ജോ​ർ​ഡ​ൻ, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സ് നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​തി​വു​പോ​ലെ ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണം. ഓ​രോ ദി​വ​സം പി​ന്നി​ടു​മ്പോ​ഴും യു.​എ​സി​ന്റെ ആ​ക്ര​മ​ണ തീ​വ്ര​ത വ​ർ​ധി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ഡ്രോ​ണു​ക​ൾ, യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ജൂ​ലൈ ആ​റി​നു​ശേ​ഷ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 50ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ൻ അ​റി​യി​ച്ചു. 500ല​ധി​കം പേ​ർ​ക്ക് പ​രി​​ക്കേ​റ്റ​താ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. യു.​എ​സ് ആ​ക്ര​മ​ണം മൂ​ലം ഇ​റാ​ന്റെ 20ല​ധി​കം ഗ്രാ​മ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു.

അ​തി​നി​ടെ, ത​ങ്ങ​ളു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ലേ​ക്ക് ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട പ​ത്ത് മി​സൈ​ലു​ക​ൾ രാ​ത്രി​യി​ൽ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞ​താ​യി ജോ​ർ​ഡ​ൻ സൈ​ന്യം അ​റി​യി​ച്ചു. ഇ​റാ​നി​യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വൈ​ദ്യു​തി നി​ല​യ​ത്തി​നും ജ​ല​ശു​ദ്ധീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​താ​യി കു​വൈ​ത്ത് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഹു​ർ​മു​സി​ലും സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. ക​ട​ലി​ടു​ക്കി​ലെ മൈ​നു​ക​ൾ സ്ഥാ​പി​ച്ച പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ ര​ണ്ട് എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ സ്‌​ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന​താ​യി ഇ​റാ​ന്റെ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്‌​സ് (ഐ.​ആ​ർ.​ജി.​സി) അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ലി​ത് യു.​എ​സ് ത​ള്ളി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കാ​നും യു.​എ​സി​ന് പ​ദ്ധ​തി​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​സ്രാ​യേ​ലി​ലേ​ക്ക് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​യ​ച്ചി​ട്ടു​ണ്ട്. വൈ​റ്റ്ഹൗ​സി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്ന​താ​യും അ​റി​യു​ന്നു.

Tags:    
News Summary - US bombs Iranian cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.