വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരു മനുഷ്യന്‍ തെരഞ്ഞെടുത്ത വേറിട്ടതും അതേസയമം, അമ്പരപ്പിക്കുന്നതുമായ വഴികള്‍ ഇവിടെ പരിചയപ്പെടാം.
മനസിനിണങ്ങിയ വീടുകള്‍ക്കകത്തെ നിമിഷങ്ങള്‍ എത്രമേല്‍ ആസ്വാദ്യകരമായിരിക്കും. ഡാന്‍ ഫിലിപ് എന്ന വയോധികന്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയെ പരിക്കേല്‍പിക്കാതെ,തൊട്ടു തലോടി സൗമ്യമായി ഒരു കൂട്ടം വീടുകള്‍ ആവശ്യക്കാര്‍ക്ക് സമ്മാനിക്കുക എന്നതാണ് ഡാന്‍ ഫിലിപ്പിന്‍റെ വിനോദവും ജീവിത നിയോഗവും.
മാത്രമല്ല, തലചായ്ക്കാന്‍ സ്വന്തമായി ഒരിടം എന്ന സ്വപ്നം കാശിന്‍റെ കനത്താല്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്കു കൂടി പാഠങ്ങള്‍ ഉണ്ട് ഇതില്‍. വന്‍ വില കൊടുത്തു വാങ്ങുന്നവയല്ല,പ്രകൃതിയിലെ പാഴ് വസ്തുക്കള്‍ ആണ് ഡാനിന്‍റെ നിര്‍മിതിയിലെ ചേരുവകള്‍. എങ്കില്‍ തന്നെയും നമ്മെ തൃപ്തിപ്പെടുത്തുന്നതും ആവശ്യങ്ങള്‍ നിവൃത്തിക്കുന്നതുമായിരിക്കും അതില്‍ നിന്നുണ്ടാവുന്ന ഉല്‍പന്നം.
ഒന്നിനും പറ്റുകയില്ളെന്ന് കണ്ട് നമ്മള്‍ പാഴാക്കുന്ന വസ്തുക്കള്‍ ആണ് മനോഹരമായ കൂടുകള്‍ ആയി രൂപാന്തരപ്പെടുന്നത്. ചെറിയ ചെറിയ മരച്ചീളുകള്‍,പൊട്ടിയതും ഡിസൈനുകള്‍ യോജിക്കാത്തതുമായ ടൈലുകള്‍,കുപ്പികളുടെ അടപ്പുകള്‍,കാറിന്‍റെ നമ്പര്‍ പ്ളേറ്റുകള്‍,കോര്‍ക്കുകള്‍ എന്തിന് മൃഗങ്ങളുടെ എല്ലുകള്‍ പോലും നിര്‍മാണത്തിന് ഡാന്‍ ഉപയോഗിക്കുന്നു. വളരെ കലാപരമായി ഇവയെല്ലാം ഏകോപിപ്പിക്കുന്നു. രൂപകല്‍പനയുടെ പല ഘട്ടങ്ങളും കാണുന്നവരെ വിസ്മയിപ്പിക്കും. 14 വീടുകള്‍ ഇതിനകം ഡാന്‍ ഡിസൈന്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.