2025ൽ ഈ ഐ.ഐ.ടിയിലെ വിദ്യാർഥികൾ സൊമാറ്റോക്ക് നൽകിയത് 2.4 ലക്ഷം ഓർഡറുകൾ

ലോകം പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാനൊരുങ്ങവെ, 2025ലെ നേട്ടങ്ങളെ കുറിച്ചുള്ള പട്ടിക പുറത്തിറക്കുന്ന തിരക്കിലാണ് ചില കമ്പനികൾ. തങ്ങൾക്ക് ലഭിച്ച മികച്ച ഓർഡറുകളെ കുറിച്ചാണ് ചില ബ്രാൻഡുകൾ വെളിപ്പെടുത്തിയത്. ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയും അക്കൂട്ടത്തിലുണ്ട്. തങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച ഓർഡറുകളെ കുറിച്ചുള്ള പട്ടികയാണ് കമ്പനി പുറത്തുവിട്ടത്. 2025ൽ ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്നാണ് സൊമാറ്റോക്ക് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത്. 2.4 ലക്ഷം ഓർഡറുകളാണ് ഐ.ഐ.ടിയിലെ വിദ്യാർഥികൾ സൊമോറ്റോക്ക് നൽകിയത്.

1.8 ലക്ഷം ഓർഡറുകളുമായി വാരാണസി ഐ.ഐ.ടിയാണ് തൊട്ടുപിന്നിൽ. 1.6ലക്ഷം ഓർഡറുകളുമായി ബോംബെ ഐ.ഐ.ടിയാണ് മൂന്നാംസ്ഥാനത്തുള്ളത്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്ന് ഈ വർഷം 1.4 ലക്ഷം രൂപയുടെ ഓർഡറുകളാണ് സൊമാറ്റോക്ക് ലഭിച്ചത്. നഗരാടിസ്ഥാനത്തിലുള്ള ഓർഡറുകളിൽ ഡൽഹിയാണ് ഏറ്റവും മുമ്പിൽ. മുംബൈയും ബംഗളൂരുമാണ് തൊട്ടുപിന്നിൽ.

ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയിൽ നിന്ന് സൊമാറ്റോക്ക് 2.3ലക്ഷം ഓർഡറുകളാണ് ലഭിച്ചത്. യു.എസിൽനിന്ന് 1.2 ലക്ഷം ഓർഡറുകളും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വിഗ്ഗിയും സമാനരീതിയിലുള്ള റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഓർഡർ ​ചെയ്ത ജനപ്രിയ ഭക്ഷണങ്ങളുടെ പട്ടികയാണ് സ്വിഗ്ഗി പങ്കുവെച്ചത്.

Tags:    
News Summary - Students From This IIT Placed 2.4 Lakh Zomato Orders In 2025, Company Reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.