ആവശ്യമുള്ള സാധനങ്ങൾ
തരി (റവ )- 200 ഗ്രാം
ഉള്ളി- 2 എണ്ണം
പച്ചമുളക്- 10 എണ്ണം
ഇഞ്ചി- 2 tsp
ഓയിൽ- 3 tsp
ഗീ- 3 tsp
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ചെമ്മീൻ- 1 കപ്പ്
ചെറുനാരങ്ങ- 2 എണ്ണം
ഗരം മസാല- 1/2 tsp
കുരുമുളക്പൊടി- 1 tsp
മഞ്ഞൾപൊടി- 1/2 tsp
മല്ലിപ്പൊടി- 1/2 tsp
തയ്യാറാക്കുന്ന വിധം
ചെമ്മീൻ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഒരു പാനിൽ ഓയിൽ ഗീ ഒഴിച്ച് ചുടാവുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് മസാലപൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വറുത്ത റവ, ചെമ്മീൻ എന്നിവചേർത്ത് മിക്സ് ചെയ്യുക. അവസാനം നാരങ്ങ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം അടച്ചുവെച്ചു ചെറു തീയിൽ 5 മിനിറ്റ് വേവിക്കുക. തരി ബിരിയാണി റെഡി.
നോമ്പിന് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവം ആണ് തരി ബിരിയാണി. ഇത് ചെമ്മീനിന് പകരം ഇറച്ചിയും, ചിക്കനും ചേർത്ത് തയ്യാറാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.