Posted On
date_range Updated On
date_range ചിക്കൻ മുഹബ്ബതെയ്ൻ വീട്ടിൽ തയാറാക്കാം
ചേരുവകൾ:
- ചിക്കൻ - 500 ഗ്രാം
- സവാള - 1 എണ്ണം
- പച്ചമുളക് - 4 എണ്ണം
- അണ്ടിപ്പരിപ്പ് - 15 എണ്ണം
- ബീറ്റ്‌റൂട്ട്, ഇഞ്ചി - ഓരോ കഷണം
- വെളുത്തുള്ളി - 6 അല്ലി
- കറിവേപ്പില - 2 തണ്ട്
- ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഒരുമിച്ച് മിക്സിയിൽ ചതച്ചെടുത്തത് ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് ചിക്കൻ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം ഒരു കഷണം ബീറ്റ്റൂട്ട് ചെറുതായി മുറിച്ചത് അര ഗ്ലാസ് വെള്ളം എന്നിവ ചേർത്തിളക്കി മൂടിവെച്ച് ചിക്കൻ വേവിക്കുക.
ശേഷം അണ്ടിപ്പരിപ്പ് അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ച് നന്നായി അരച്ചെടുത്ത പേസ്റ്റ് ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടോടെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.