Posted On
date_range Updated On
date_range തണുപ്പിനെ വരവേൽക്കാൻ ബദാം മിൽക്ക്, ചൂടോടെ
നമ്മുടെ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ബദാം. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയതാണിത്. ദിവസവും ഓരോ ബദാം കഴിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെല്ലാം കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്.
ബദാം മിൽക്ക് പണ്ട് കാലം മുതൽ തന്നെയുള്ള ഡ്രിങ്ക് ആണ്. ഇതു നമുക്ക് ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം. പാലും ബദാമും കുങ്കുമപ്പൂവും എല്ലാം ചേർത്തുണ്ടാക്കുന്ന രുചികരമായൊരു ഡ്രിങ്ക്. പഞ്ചസാരക്ക് പകരം തേൻ ചേർത്തും ഇത് കഴിക്കാവുന്നതാണ്.
ചേരുവകൾ:
- ബദാം-15 എണ്ണം
- പാൽ -2 കപ്പ് (500ml)
- പഞ്ചസാര -2 ടേബിൾ സ്പൂൺ
- കുങ്കുമപ്പൂ -ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
ആദ്യമായി ബദാം 4-5 മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുക. ഒരു പാനിലേക്ക് പാൽ ഒഴിച്ച് നന്നായി തിളപ്പിക്കണം. ബദാം തൊലി കളഞ്ഞു കുറച്ചു പാലിൽ അരച്ചെടുക്കണം. അരച്ചെടുത്ത മിശ്രിതം പാലിലേക്ക് ചേർത്ത് വീണ്ടും 10 മിനുട്ട് തിളപ്പിച്ചെടുക്കണം. അതിലേക്ക് കുങ്കുമപ്പൂ ചേർത്ത് കുറുക്കി എടുക്കണം. തീ ഓഫ് ചെയ്തു നുറുക്കിയ ബദാം ചേർത്ത് സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.