തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കു-കിഴക്കൻ തുലാവർഷ മഴയുടെ അളവിൽ കുറവ്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 24 വരെയുള്ള കണക്ക്പ്രകാരം പ്രതീക്ഷിച്ച മഴയിൽ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ കേരളത്തിൽ 487.5 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 388.3 മി.മീ മഴയാണ്. ആറ് ജില്ലകളിൽ ശരാശരി മഴയും എട്ട് ജില്ലകളിൽ ശരാശരിയിൽ കുറവ് മഴയും രേഖപ്പെടുത്തി.
കാസർകോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്. കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ ശരാശരിയിലും കുറഞ്ഞത്. അതേസമയം, കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഡിസംബർ 18 മുതൽ 24 വരെയുള്ള ആഴ്ച പ്രതീക്ഷിച്ച മഴയിൽ 92 ശതമാനത്തിന്റെ കുറവാണുണ്ടായത്.
3.8 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 0.3 മി.മീ മഴ മാത്രമാണ് ലഭിച്ചത്. ഈ കാലയളവിൽ ആറ് ജില്ലകളിൽ മഴ ലഭിച്ചില്ല. ഒരു ജില്ലയിൽ ശരാശരിയിലും കുറവും അഞ്ച് ജില്ലകളിൽ ശരാശരിയിലും വളരെ കുറവും രേഖപ്പെടുത്തി. കൊല്ലത്ത് ശരാശരിയിൽ കുറവ് മഴ ലഭിച്ചപ്പോൾ ശരാശരിയിലും വളരെ കുറവ് മഴ പെയ്തത് കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.