വിഷമുള്ള പക്ഷികൾ
പക്ഷിലോകം എപ്പോഴും ഒരു വിസ്മയമാണ്. നിറപ്പകിട്ടാർന്ന തൂവലുകളും മധുരമായ ശബ്ദങ്ങളും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന പക്ഷികൾക്കിടയിൽ, ആരെയും അമ്പരപ്പിക്കുന്ന ഒരു വിഭാഗമുണ്ട്. വിഷമുള്ള പക്ഷികൾ. സാധാരണയായി പാമ്പുകളെയും തേളുകളെയും പോലെ കടിച്ചോ കുത്തിയോ വിഷം കുത്തിവെക്കുന്നവരല്ല ഇവർ. പകരം, സ്വന്തം തൊലിപ്പുറത്തും തൂവലുകളിലും മാംസത്തിലും വിഷം സൂക്ഷിക്കുന്നവരാണിവർ. ശത്രുക്കളിൽ നിന്ന് രക്ഷനേടാനുള്ള പ്രകൃതിയുടെ ഒരു അപൂർവ്വ പ്രതിരോധതന്ത്രമാണിത്.
വിഷമുള്ള പക്ഷിയായി ശാസ്ത്രീയമായി ആദ്യം സ്ഥിരീകരിക്കപ്പെട്ടത് ഇവയാണ്. പാപ്പുവ ന്യൂ ഗിനിയയിൽ കാണപ്പെടുന്ന ഇവയുടെ തൊലിയിലും തൂവലുകളിലും 'ബട്രാക്കോടോക്സിൻ' എന്ന മാരകമായ വിഷമുണ്ട്. പോയിസൺ ഡാർട്ട് തവളകളിൽ കാണപ്പെടുന്ന അതേ വിഷമാണിത്. ഇവയെ സ്പർശിക്കുന്നത് പോലും മരവിപ്പും എരിച്ചിലും ഉണ്ടാക്കാം. ഈ പക്ഷികൾ കഴിക്കുന്ന ഒരു പ്രത്യേക തരം വണ്ടുകളിൽ നിന്നാണ് ഇവ വിഷം ആർജ്ജിച്ചെടുക്കുന്നത്.
പാപ്പുവ ന്യൂ ഗിനിയയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും കൗതുകകരമായ ഒന്നാണ് വേരിയബിൾ പിറ്റോഹുയി. ഹുഡെഡ് പിറ്റോഹുയിയുടെ അടുത്ത ബന്ധുവായ ഇവയുടെ ശരീരത്തിലും മാരകമായ 'ബട്രാക്കോടോക്സിൻ' എന്ന വിഷാംശമുണ്ട്. തൊലിയിലും തൂവലുകളിലും ഈ വിഷം കാണപ്പെടുന്നു.
തലയിൽ നീലനിറമുള്ള കിരീടം പോലെയുള്ള തൂവലുകളുള്ള ഈ ചെറിയ പക്ഷി, വിഷം കൊണ്ട് സ്വയം പ്രതിരോധിക്കുന്ന അപൂർവ്വം ഇനങ്ങളിലൊന്നാണ്. ഇതിന്റെ തൊലിയിലും തൂവലുകളിലും വിഷാംശമുണ്ട്. ഏതാണ്ട് 16 സെന്റീമീറ്റർ മാത്രം നീളമുള്ള ചെറിയ പക്ഷിയാണിത്. ശരീരത്തിന് തവിട്ടുനിറമാണെങ്കിലും, തലയുടെ മുകളിൽ തിളങ്ങുന്ന നീല നിറത്തിലുള്ള ഒരു 'തൊപ്പി' പോലെയുള്ള ഭാഗമുണ്ട്. ഇതാണ് ഇതിന് 'ബ്ലൂ-ക്യാപ്പ്ഡ്' എന്ന പേര് വരാൻ കാരണം. പാപ്പുവ ന്യൂ ഗിനിയയിലെ ആളുകൾ ഈ പക്ഷിയെ കപ്പപ്പൈ (Bitter bird) അഥവാ 'കയ്പ്പുള്ള പക്ഷി' എന്നാണ് വിളിക്കുന്നത്. ഇതിന്റെ മാംസം കഴിച്ചാൽ വായ മരവിക്കുകയും കടുത്ത കയ്പ്പ് അനുഭവപ്പെടുകയും ചെയ്യും.
തെക്കേ അമേരിക്കയിലെ മഴക്കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. പ്രത്യേകിച്ച് ബ്രസീലിന്റെ വടക്കൻ ഭാഗങ്ങളിലെയും ആമസോൺ തടത്തിലെയും ഇടതൂർന്ന വനങ്ങളിൽ ഇവ കാണപ്പെടുന്നു. ഈ പക്ഷിയിലും ചെറിയ അളവിൽ വിഷാംശമുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇവയുടെ ഭക്ഷണരീതിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.
മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി, ഇവയുടെ ശരീരകലകളിൽ വിഷാംശം അടിഞ്ഞുകൂടുന്നു. ഇവ കഴിക്കുന്ന വണ്ടുകളിൽ നിന്നാണ് ഈ വിഷം ലഭിക്കുന്നത്. അതിനാൽ ഇവയുടെ മാംസം കഴിക്കുന്നത് അപകടകരമാണ്.
ഇവ ജന്മനാ വിഷമുള്ളവയല്ല. എന്നാൽ വിഷമുള്ള ചെടികളുടെ വിത്തുകൾ കഴിക്കുന്ന സാഹചര്യത്തിൽ, ഇവയുടെ മാംസത്തിൽ വിഷാംശം വരാറുണ്ട്. ഇത് മനുഷ്യരിൽ 'കോട്ടർണിസം'എന്ന ഗുരുതരമായ ഭക്ഷ്യവിഷബാധക്ക് കാരണമാകാറുണ്ട്. മിക്ക പക്ഷികളും തനിയെ വിഷം ഉൽപ്പാദിപ്പിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഭക്ഷണത്തിലൂടെ വിഷം ശരീരത്തിൽ സൂക്ഷിക്കുകയാണ്. പ്രകൃതിയിലെ പരിണാമത്തിന്റെ അതിശയിപ്പിക്കുന്ന ഒരു ഉദാഹരണമാണിത്. എങ്കിലും, നമ്മൾ ഇവയെ വെറുതെ വിട്ടാൽ ഇവരാരും ഭീഷണിയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.