മേഘ്ന ഗുൽസാർ, പ്രിഥ്വിരാജ്, കരീന കപൂർ ഖാൻ

പൊലീസ് വേഷത്തിൽ പൃഥ്വിരാജിന്‍റെ ഹിന്ദി സിനിമ, ഒപ്പം കരീന കപൂറും; 'ദായ്റ' ചിത്രീകരണം തുടങ്ങി

മേഘ്ന ഗുൽസാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രം ദായ്റ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ചില പുറം കാഴ്ചകൾ കരീന കപൂർ പങ്കുവെച്ചിരുന്നു. ഇതിൽ നിന്നാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്നു എന്ന കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് കഥാപാത്രത്തിൽ എത്തുന്നത്.

ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് 'ദായ്‌റ'യെന്നും, കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ചിത്രം സംസാരിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഷൂട്ടിങ്ങിന്റേതായി ആദ്യം പുറത്തുവന്ന ദൃശ്യങ്ങള്‍ തന്നെ 'ദായ്‌റ' ശക്തമായ പ്രമേയം കൈകാര്യംചെയ്യുന്ന ക്രൈം ത്രില്ലറായിരിക്കും എന്ന സൂചന നല്‍കുന്നു. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. 2026ലെ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായി ഇതോടെ 'ദായ്‌റ' മാറിയിരിക്കുന്നു.

'റാസി', 'തല്‍വാര്‍', 'ബദായി ദോ' തുടങ്ങിയ മികച്ച ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്ചേഴ്സും ഡോ. ജയന്തിലാല്‍ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറായ പെന്‍ സ്റ്റുഡിയോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'ദായ്‌റ'ക്ക്.

ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ ഇതുചെയ്യണമെന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോള്‍ കഥാപാത്രവും അയാള്‍ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂര്‍ണമായും ആകര്‍ഷിച്ചുവെന്നും, മേഘ്‌ന ഗുല്‍സാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂറിനെ പോലുള്ള ഒരു നടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയില്‍ പറഞ്ഞു. സിനിമ മേഖലയിൽ 25 വർഷം തികക്കുന്ന വേളയിൽ ദായ്റ പോലൊരു സിനിമയുടെ ഭാഗമാവാൻ സാധിച്ചതിന്‍റെ സന്തോഷം കരീനയും പങ്കുവെച്ചു. മേഘ്നയുടെയും പൃഥ്വിരാജിന്‍റെയും കൂടെ കരീന ചെയ്യുന്ന ആദ്യ സിനിമകൂടിയാണിത്.

Tags:    
News Summary - Kareena Kapoor Khan and Prithviraj Sukumaran come together for Meghna Gulzar's Daayra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.