നിവിൻ പോളി, വിപിൻ ദാസ്

അടുത്ത നിവിൻ പോളി ചിത്രം അണിയറയിൽ ഒരുങ്ങുന്നു; കോമഡി പവർപാക്കെന്ന് സൂചന

സർവ്വം മായയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ മലയാളികളുടെ പ്രിയ താരം നിവിൻ പോളിയുടെ ഒരു പിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിത നെവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രത്തിന്‍റെ വാർത്തകളാണ് പുറത്തുവരുന്നത്.

നിവിന്‍ പോളിയെ നായകനാക്കി സംവിധായകന്‍ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തെകുറിച്ചാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയ ജയ ജയ ജയ ഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ സിനിമകളിലൂടെ ഗംഭീര വിജയം നേടിയ സംവിധായകനാണ് വിപിന്‍ ദാസ്.

നിവിനും വിപിൻ ദാസും ഒന്നിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് കോമഡി പവർ പാക്കാകും എന്നാണ് ആരാധക പ്രതീക്ഷ. റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ ചിത്രീകരണം ഒക്ടോബറോടെ ആരംഭിക്കും. നിലവില്‍ പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ട്രോഫി എന്ന സിനിമയൊരുക്കുന്ന തിരക്കിലാണ് വിപിന്‍ ദാസ്.

സംവിധായകന്‍ എന്നതിലുപരിയായി നിര്‍മാതാവായും തിരക്കഥാകൃത്തായും വിപിന്‍ കയ്യടി നേടിയിട്ടുണ്ട്. വാഴ, വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നീ സിനിമകളൊരുക്കിയ വിപിന്‍ ദാസ് വാഴയുടെ തിരക്കഥാകൃത്തുമായിരുന്നു. വാഴയുടെ രണ്ടാം ഭാഗവും അണിയറയിലൊരുങ്ങുകയാണ്.

അതേസമയം ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിഛായയാണ് നിവിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ബദ്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിവിന്‍ പോളിയും ഗിരീഷ് എഡിയും കൈകോര്‍ക്കുന്ന ചിത്രത്തിലെ നായിക മമിത ബൈജുവാണ്. ഭാവന സ്റ്റുഡിയോസ് ആണ് സിനിമയുടെ നിര്‍മാണം.

Tags:    
News Summary - Nivin Pauly's new movie with director Vipin das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.