ചിത്രത്തിന്‍റെ പോസ്റ്റർ

ക്യാമ്പസ് ആവേശവുമായി 'വിദ്യാർഥി വിദ്യാർഥിനികളെ' നാളെ മുതൽ തിയറ്ററുകളിൽ എത്തും....

സോഷ്യൽ മീഡിയ താരങ്ങൾക്കും യുവപ്രതിഭകൾക്കുമൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20ന് തിയറ്ററുകളിലേക്ക്. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. അരുൺ അമുക്തയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരും ചിത്രത്തിലുണ്ട്. പവൻ ഗൗഡ എഡിറ്ററായും, ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനം നിർവ്വഹിക്കുന്ന ആക്ഷൻ സീക്വൻസുകളും, വിജേത് കൃഷ്ണയും വാസു ദീക്ഷിതും ചേർന്നാണ് സംഗീത സംവിധാനവും നിർവഹിക്കുന്നത്. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടന്‍റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Full View

Tags:    
News Summary - New kannada movie world wide release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.