തമിഴ്​നാട്ടിൽ കണ്ണുവെച്ച്​ ബി.ജെ.പി; രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച്​ അമിത്​ ഷാ

ന്യൂഡൽഹി: ബിഹാറിലെയും മധ്യപ്രദേശിലെയും വിജയങ്ങൾക്ക്​ ശേഷം വലിയ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും തമിഴ്​നാട്ടിലും കണ്ണുവെക്കുകയാണ്​ ബി.ജെ.പി. ജയലളിത, കരുണാനിധി എന്നീ രണ്ട് മുതിർന്ന നേതാക്കളുടെ നിര്യാണത്തിന്​ ശേഷം അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്​ തമിഴ്​നാടിന്​ നിർണായകമാണ്​. കർണാടകക്ക്​ ശേഷം അവശേഷിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദല്‍ ആകാനാണ് ശ്രമിക്കുന്നത്​.

ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 21 ന് തമിഴ്‌നാട് സന്ദർശിക്കാനൊരുങ്ങുകയാണ്​. ഏറെ ​പ്രാധാന്യം കൽപ്പിക്കപ്പെടുന്ന പര്യടനത്തിൽ അദ്ദേഹം വലിയ നീക്കങ്ങൾക്കും പദ്ധതിയിടുന്നുണ്ട്​. തെരഞ്ഞെടുപ്പിന് മുന്നോടിയായി സൂപ്പര്‍ താരം രജനീകാന്തിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള കോപ്പുകൂട്ടുകയാണ്​ ബി.ജെ.പി. അതി​െൻറ ഭാഗമായി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്​. അത്​ സംഭവിക്കുകയാണെങ്കിൽ തമിഴ്​നാട്​ രാഷ്​ട്രീയം രാജ്യത്ത്​ വലിയ ചർച്ചയായേക്കും.

രാഷ്​ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം ഇതുവരെ രജനി അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുകയോ പാർട്ടിക്ക്​ അടിത്തറപാകുകയോ ചെയ്​തിട്ടില്ല. സിനിമാ തിരക്കുകൾ ഉള്ളതിനാൽ അദ്ദേഹം കാര്യങ്ങൾ വൈകിപ്പിക്കുകയായിരുന്നു. ബി.ജെ.പിയിൽ ചേരുമോ എന്ന ചോദ്യത്തിന്​ ഇതുവരെ വ്യക്​തമായ ഉത്തരം നൽകാത്ത രജനി പലവട്ടം മോദിയെയും അമിത്​ ഷായെയും പ്രശംസിച്ച്​ രംഗത്തെത്തുകയുണ്ടായി.

അതേസമയം, പുതിയ വാർത്തകളോട്​ രജനീകാന്തോ ബിജെപിയുടെ സംസ്ഥാന നേതൃത്വമോ പ്രതികരിച്ചിട്ടില്ല. നേരത്തെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്​ പിന്നാലെയാണ്​ അമിത്​ ഷായുമായുള്ള ചർച്ചകളെ കുറിച്ച്​ വാർത്തകൾ വരുന്നത്​. എന്തായാലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ രാഷ്ട്രീയ കക്ഷി മത്സരിക്കുമെന്നാണ്​ വിവരം. 2017ല്‍ തന്നെ 2021ലെ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുമെന്ന് നടൻ പ്രഖ്യാപിച്ചിരുന്നു.

അമിത് ഷാ വരുന്നത്​ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്​ടിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്‍ പറഞ്ഞു. അണ്ണാഡിഎംകെയുമായുള്ള സഖ്യചര്‍ച്ചകളില്‍ ഷായുടെ വരവ് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. പരമാവധി ആളുകളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ഈയിടെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു സുന്ദര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈ എന്നിവരെ ബിജെപി പാർട്ടിയിലെത്തിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.