തെന്റ ഉറക്കശീലത്തെക്കുറിച്ച് നടൻ സൽമാൻ ഖാൻ അടുത്തിടെ പറഞ്ഞത് കാര്യമായ ശ്രദ്ധ നേടിയിരിക്കുന്നു. മിക്ക ദിവസങ്ങളിലും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നാണ് അനന്തരവൻ അർഹാൻ ഖാനുമായുള്ള സംഭാഷണ മധ്യേ അദ്ദേഹം പറഞ്ഞത്. അതേസമയം, ജയിലിൽ കഴിഞ്ഞപ്പോൾ സുഖമായി ഉറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സാധാരണയായി രണ്ട് മണിക്കൂറോളമാണ് ദിവസവും ഉറങ്ങുന്നത്. മാസത്തിൽ ഒരിക്കൽ മാത്രമാണ് 7-8 മണിക്കൂർ ഉറങ്ങുന്നത്. സെറ്റിൽ ഷൂട്ടിങ്ങിെന്റ ഇടവേളയിൽ ചിലപ്പോൾ മയങ്ങാറുണ്ട്’; അർഹാൻ ഖാെന്റ യൂട്യൂബ് ചാനലിനുവേണ്ടി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ മാത്രമാണ് ഉറങ്ങുന്നതെന്നും 59കാരനായ നടൻ പറഞ്ഞു. അതിനാൽ, ജയിലിൽ കഴിഞ്ഞപ്പോൾ സുഖമായി ഉറങ്ങി. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ആകാശച്ചുഴിപോലെയുള്ള സാഹചര്യങ്ങളിൽപെടുമ്പോഴും ഉറങ്ങാറുണ്ട് -അദ്ദേഹം പറഞ്ഞു. അതേസമയം, മുതിർന്ന ആളുകൾ ദിവസം 7-9 മണിക്കൂർ ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.