സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ എത്തിച്ചപ്പോൾ
പറവൂർ: ഹാസ്യവേഷങ്ങളിലൂടെ അരങ്ങുതകർക്കുകയും, തന്റേതായ അഭിനയശൈലികൊണ്ട് ഗൗരവമുള്ള കഥാപാത്രങ്ങളിൽ അത്ഭുതം തീർക്കുകയും ചെയ്ത നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ എത്തിച്ചു. ഉച്ചക്ക് ഒരു മണി വരെ പൊതുദർശനത്തിന് വെക്കും. സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖർ ടൗൺഹാളിൽ എത്തിയിട്ടുണ്ട്. പൊതു ദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരമർപ്പിക്കാൻ ടൗൺഹാളിൽ എത്തിച്ചേരും.
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് സലിം കുമാറിനെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. പറവൂരിലെ വസതിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ ചെലവുകളും അനുബന്ധ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോൺഗ്രസ് സഹയാത്രികനായിരുന്ന സലിം കുമാർ, മുഖ്യമന്ത്രി വി.ഡി. സതീശന് ജന്മനാടായ പറവൂരിൽ സംഘടിപ്പിച്ച സ്വീകരണത്തിലും പങ്കെടുത്തിരുന്നു. 'പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടുകൂടി പറയാമെന്നായിരുന്നു' അന്ന് സലീം കുമാർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.