സമാധാനപരമായ സമരത്തെ നേരിടുന്ന രീതി കണ്ടപ്പോൾ ജനാധിപത്യ രാജ്യത്താണോ താൻ ജീവിക്കുന്നതെന്ന് തോന്നി പോയി -രഞ്ജിനി ഹരിദാസ്

കൊച്ചി: സോനംവാങ്ചുകിനെ കൊണ്ടുപോകുന്ന വിഡിയോ കണ്ടപ്പോഴാണ് വീട്ടിലിരുന്നുള്ള പ്രതിഷേധം മതി ഇനി നേരിട്ടുപോകാമെന്ന് കരുതിയതെന്ന് രഞ്ജിനി ഹരിദാസ്. രാജ്യത്തെ വിദ്യാർഥികൾ വിദ്യാഭ്യാസത്തിനായി സമാധാനപരമായി നിരാഹാര സമരം നടത്തുന്ന വേദിയിൽ നിന്ന് ഇങ്ങനെയൊക്കെ ഒരാളെ കൊണ്ടുപോയപ്പോൾ ജനാധിപത്യ രാജ്യത്താണോ താൻ ജീവിക്കുന്നതെന്ന് തോന്നി പോയെന്ന് രഞ്ജിനി പറഞ്ഞു.

ഡൽഹിയിൽ മാത്രമല്ല രാജ്യത്ത് എല്ലായിടത്തും പ്രതിഷേധം നടക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. സി.ജെ.പിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നടത്തിയ കലാ-സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുക്കുകയായിരുന്നു അവർ. പരിപാടിയിൽ ജോജു ജോർജ്, ആഷിക് അബു തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തെ വിദ്യാഭ്യാസത്തെ വ്യവസ്ഥക്ക് പ്രശ്നം ഉണ്ടാക്കുന്നത് തകർച്ചയുടെ തുടക്കമെന്ന് ജോജു ജോർജ് പറഞ്ഞു.

രാജ്യത്ത് വിവിധ കാമ്പസുകളിൽ സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിപാടികൾ നടക്കുന്നുണ്ട്. കൊച്ചിയിൽ താരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ ജ്വാല നാളെ വൈകിട്ട് നടക്കും.

Tags:    
News Summary - ranjini haridas on cjp protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.