വാള്‍ തുളഞ്ഞു കയറിയ പാട് ഇപ്പോഴുമുണ്ട്, ഒരുപാട് മുറിഞ്ഞു;'വടക്കന്‍ വീരഗാഥ' ഓര്‍മ പങ്കുവച്ച് മമ്മൂട്ടി

ടക്കൻ വീരഗാഥയുടെ ചിത്രീകരണത്തിനിടെ വാൾ തുടയിൽ തുളഞ്ഞു കയറിയിട്ടുണ്ടെന്ന് മമ്മൂട്ടി. സിനിമയുടെ റി റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് സംഭവം വെളിപ്പെടുത്തിയത്.ഇപ്പോഴും ആ മുറിവിന്റെ പാട് ഉണ്ടെന്നും ഇതൊക്കെ ഉണ്ടാകുമെന്ന് അറിയാമെന്നും മമ്മൂട്ടി സിനിമയുടെ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

'കളരി അഭ്യാസവും കുതിര അഭ്യാസവുമൊക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ. നമ്മള്‍ സിനിമയിലെ ഷോട്ടുകള്‍ക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ വലിയൊരു കളരി അഭ്യാസം പൂര്‍ണമായും ചെയ്യുന്നില്ല. തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാനും പറ്റും.

സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും ആറ്റിറ്റിയൂഡും മതി. ആ കാലത്ത് അതൊക്കെ ചെയ്യാൻ ധൈര്യമുണ്ട്. ചാട്ടവും ഓട്ടവുമൊക്കെ ഒറിജിനല്‍ തന്നെയാണ്. അതില്‍ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റല്‍ തന്നെയായിരുന്നു, നല്ല ഭാരവും ഉണ്ടായിരുന്നു. ചാടി ഒരു വാള് പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാള് ചാടിപിടിക്കണം.എല്ലാ പ്രാവശ്യവും ചാടുമ്പോൾ വാള്‍ പിടികിട്ടില്ല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല, പക്ഷേ കാണാന്‍ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ആ പാട് ഇപ്പോഴുമുണ്ട്. വാള്‍ കൊണ്ട് പരിക്കുണ്ടായിട്ടും ആര്‍ക്കും പരാതിയൊന്നും ഉണ്ടായില്ല. കാരണം ഇതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞ് തന്നെയാണല്ലോ നമ്മള്‍ വരുന്നത്'- മമ്മൂട്ടി പറഞ്ഞു.

മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ഹിറ്റുകളിലൊന്നായ വടക്കൻ വീരഗാഥ വീണ്ടും തിയറ്ററുകളിലെത്തിയിട്ടുണ്ട് . എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം ചിത്രം ഫെബ്രുവരി ഏഴിനാണ് വീണ്ടും റിലീസ് ചെയ്തത്.

Tags:    
News Summary - Oru Vadakkan Veeragatha: Mammootty recounts he got injured - ‘Sword pierced my thigh; I still carry the scar’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.