Posted On
date_range Updated On
date_range ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിൽ
കളമശേരി: ബലാത്സംഗക്കേസിൽ പ്രതിയായ യൂട്യൂബറെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാൽ (25) ആണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശേരി പൊലീസ് ഇൻസ്പെക്ട൪ എം.ബി. ലത്തീഫിൻ്റെ നേതൃത്വത്തിൽ പ്രതിയെ കോഴിക്കോട് നിന്നും പിടികുടുകയായിരുന്നു.
പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.