അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ

കഴക്കൂട്ടം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ അന്തർസംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 31ന് വെസ്റ്റ് ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ യാണ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിൽ വാക്കേറ്റത്തിനിടെയാണ് സംഭവം. മകന്‍റെ അടിയേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് മരിച്ചു. ഫലാക്കാട്ട പൊലീസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ ജോലി ചെയ്ത ശ്രീകാര്യത്ത് പ്രശത്ത് ജിത്ത്ദാസ് തിരിച്ചെത്തി. പ്രതി കേരളത്തിലേക്ക് എത്തിയ വിവരം ഫലാക്കാട്ട പൊലീസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ലഭിച്ചു. ഇയാളെ തിരക്കി താമസസ്ഥലത്ത് എത്തിയെങ്കിലും മറ്റൊരിടത്തോക്ക് മാറി. പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിലെത്തിയ സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ പൊലീസെത്തി പ്രതിയെ ഏറ്റുവാങ്ങുമെന്ന് കഴക്കൂട്ടം അസി. കമീഷണർ എസ്.വൈ. സുരേഷ് പറഞ്ഞു.

Tags:    
News Summary - West Bengal Migrant Worker Arrested in Sreekaryam for Murdering Father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.