ടാങ്കർ ലോറിയിലെ ബാറ്ററി നഷ്‌ടപ്പെട്ട നിലയിൽ
Posted On
date_range Updated On
date_range നിർത്തിയിട്ട ലോറിയിൽനിന്ന് ബാറ്ററി മോഷ്ടിച്ചു
അഞ്ചൽ: രാത്രിയിൽ റോഡരികിൽ നിർത്തിയിട്ട ടാങ്കർ ലോറിയുടെ ബാറ്ററി കവർന്നു. തിരുനൽവേലിയിൽ ബിറ്റുമിൻ ഇറക്കി തിരികെ വന്ന് പുലർച്ചെ മൂന്നരയോടെ ഏരൂർ ചില്ലിങ് പ്ലാന്‍റിന് സമീപം റോഡരികിൽ നിർത്തിയിട്ട ശേഷം ഡ്രൈവർ അധിൻ ഏരൂരിലെ വീട്ടിൽ പോയപ്പോഴാണ് സംഭവം. ലോറി നിർത്തിയിടുമ്പോൾ സ്ഥലത്ത് പൊലീസ് ജീപ്പ് ഉണ്ടായിരുന്നുവെന്ന് അധിൻ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഓട്ടം പോകാനായി ലോറി എടുക്കാനെത്തിയപ്പോഴാണ് ബാറ്ററി നഷ്‌ടപ്പെട്ട വിവരം മനസ്സിലായത്. ബാറ്ററി സൂക്ഷിച്ച പെട്ടിയുടെ പൂട്ട് തകർത്തശേഷം മറ്റ് ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് മോഷണം നടത്തിയത്. 20,000 രൂപയോളം വിലവരുന്നതാണ് ബാറ്ററി. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇവിടെ പാർക്ക് ചെയ്ത മറ്റൊരു ലോറിയുടെ ബാറ്ററികളും സമാന രീതിയിൽ മോഷണം പോയതായി സമീപത്തെ ഹോട്ടൽ ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.