ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്: ചൈനീസ് കുറ്റവാളി പിടിയിൽ

മനാമ: ഡിജിറ്റൽ തട്ടിപ്പ് കേസിൽ ചൈനീസ് കുറ്റവാളി ബഹ്റൈനിൽ പിടിയിലായി. ടെലികമ്യൂണിക്കേഷൻ ശൃംഖലകളും ഇന്റർനെറ്റും ഉപയോഗിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ചൈനീസ് അധികൃതർ തിരയുന്ന 40കാരനെയാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർപോൾ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെയും വിവര വിനിമയത്തിന്റെയും ഭാഗമായാണ് നടപടി. പ്രതിക്കെതിരെ ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ചൈനീസ് അധികൃതർക്ക് കൈമാറി. അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്താരാഷ്ട്ര തലത്തിൽ തിരയപ്പെടുന്ന കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആഗോള സുരക്ഷാ ഏജൻസികളുമായും ഇന്റർപോളുമായും സഹകരണം തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.

Tags:    
News Summary - Chinese National Arrested in Bahrain for Online Financial Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.