ലി​യോ​ൺ സാ​ജ​ൻ 

വാക്കുതർക്കത്തെ തുടർന്ന് ആക്രമണം; യുവാവ് അറസ്റ്റിൽ

കൊല്ലം: വാക്കുതർക്കത്തെതുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം വാടി കുഴിവയൽ പുരയിടത്തിൽ ലിയോൺ സാജൻ (28) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനെയാണ് ഇയാൾ കുത്തിയത്.

ബുധനാഴ്ച രാത്രി 10.30ഓടെ തങ്കശ്ശേരി ബസ് ബേയിൽ യുവാവ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോൾ, ബൈക്കിലെത്തിയ പ്രതി ഇയാളെ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത യുവാവിനെ കുത്തുകയായിരുന്നു.

സബ് ഇൻസ്‌പെക്ടർമാരായ പ്രതിഭ, നിരഞ്ജന, ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ബിനു, സി.പി.ഒമാരായ അഭിലാഷ്, ഉണ്ണി, ഷമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Youth Arrested After Verbal Dispute Turns Violent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.