ഓൺലൈൻ ജോലി, ഉയർന്ന ശമ്പളം: വാഗ്ദാനം ചാറ്റിങ്ങിലൂടെ യുവതിക്ക് നഷ്ടമായത് 11000 രൂപ
പത്തിരിപ്പാല: ഇൻസ്റ്റാഗ്രാമിലെ പരസ്യത്തിൽ വന്ന ഓൺലൈൻ ജോലിയിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തു ചാറ്റിങ്ങിലൂടെ യുവതിക്ക് നഷ്ടമായത് 11000 രൂപ. മണ്ണൂർ നഗരിപ്പുറം കെ.കെ. ഹൗസിൽ വിജയന്റെ മകൾ കെ.വി. അമൃതക്കാണ് ഓൺലൈൻ തട്ടിപ്പിലൂടെ 11000 രൂപ നഷ്ടമായത്. അസൈമെന്റ് വർക്കിലൂടെ പണം നൽകാമെന്നാണ് പരസ്യത്തിലൂടെ വാഗ്ദാനം ചെയ്തത്.
ബുക്ക് പബ്ലിക്കേഷന്റെ പേരിൽ പരസ്യം കണ്ട യുവതി കമ്പനിയുമായി ഓൺലൈനിൽ ബന്ധപ്പെടുകയായിരുന്നു. നാലുപ്രോജക്ട് നൽകാമെന്നും അറിയിച്ച ചാറ്റിൽ ഒരു ആഴ്ചയുടെ പ്രോജക്ടിന് 26000 രൂപ സാലറി നൽകുമെന്നാണ് അറിയിച്ചത്. ഇതേ തുടർന്ന് 499 രൂപ രജിസ്ട്രേഷൻ ഫീസും ഗൂഗ്ൾ പേ ആയി നൽകണമെന്ന് ആദ്യം ആവശ്യപ്പെട്ടു.
തുക അയച്ചതിന് ശേഷം മെറ്റീരിയൽ അയക്കാമെന്നും അതിനായി ഡെലിവറി ചാർജും മുൻകൂറായി അടക്കണമെന്നാവശ്യപെട്ടു . അതിന്റെ 1999 രൂപയും അടച്ചത്രേ. സാലറിയുടെ കൂടെ ഇതെല്ലാം തിരിച്ച് നൽകുമെന്നും ബോധ്യപ്പെടുത്തി. സാലറി നൽകുന്നതിനായുള്ള തുകയുടെ ജി.എസ്.ടി അടക്കാൻ വീണ്ടും ആവശ്യപ്പെടുകയും 4259രൂപ അടക്കുകയും ചെയ്തു.
ആകെ 11017 രൂപ അടച്ചതോടെ വീണ്ടും പലവിധ ആവശ്യങ്ങൾ പറഞ്ഞ് ആവർത്തിച്ച് തുക ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. കിരൺ ബുക്ക് പബ്ലിക്കേഷൻ, ഉത്തർപ്രദേശ്, ലഖ്നോ എന്നാണ് വിലാസത്തിലാണ് തട്ടിപ്പ്. കൊടുബ് നിർമിതി കേന്ദ്രത്തിലെ ജീവനക്കാരിയാണ് അമൃത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.