Posted On
date_range Updated On
date_range ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈൽ കാമറയിൽ ചിത്രീകരിച്ച യുവാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം പൊലീസ് പരിധിയിൽ ചുള്ളിക്കരക്ക് സമീപം താമസിക്കുന്ന 35 കാരനാണ് അറസ്റ്റിലായത്. ഐ.ടി ആക്ട് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. പ്രതിയുടെ വീട്ടിൽനിന്നും 20 കിലോമീറ്റർ ദൂരെയാണ് ഭാര്യാ വീട്. ഭാര്യാ വീട്ടിലെത്തിയ പ്രതി 60 വയസ്സ് പ്രായമുള്ള ഭാര്യാമാതാവ് കുളിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. പ്രതി കാമറ കുളിമുറിയിൽ ഒളിപ്പിച്ചാണോ പകർത്തിയതെന്ന് വ്യക്തമായിട്ടില്ല. കുളിക്കുന്ന രംഗം ചിത്രീകരിച്ചത് പ്രതി ഭാര്യാ മാതാവിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്ത് യൂട്ബിലിടുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോൾ മാത്രമാണ് വീട്ടമ്മ സംഭവം അറിയുന്നത്. തുടർന്ന് വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. 10 വർഷം മുമ്പ് നടന്ന ആസിഡ് ആക്രമണ കേസിൽ യുവാവ് പ്രതിയായിട്ടുണ്ട്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.