പിടിയിലായ അശ്വതി അച്ചു

സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവം: പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതി അശ്വതി അച്ചു പിടിയിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. കേസിൽ അശ്വതി അച്ചുവിന്റെ മകൾ അമൃത മുമ്പ് പിടിയിലായിരുന്നു. നേരത്തെ ഹണി ട്രാപ്പ് കേസിലും അശ്വതി അച്ചു പ്രതിയായിരുന്നു. സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുകയും അമ്മയുടെമേൽ ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചു പിടിയിലായത്.

അമ്മ രാധാമണിയാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ മാതാപിതാക്കളെ വീട്ടിൽനിന്ന് ഇറക്കിവിട്ട് ചൂടുവെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. ഇവരുടെ പരാതിയിൽ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അശ്വതിക്കും മകൾക്കുമെതിരേ കേസെടുത്തത്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് ഇവർ തിരുവന്തപുരത്ത് ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തുടർന്ന് ഫ്ലാറ്റിൽ എത്തി പിടികൂടുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം ഇവർ നടത്തിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇവരെ ചടയമംഗലത്തേക്ക് എത്തിക്കും. മുമ്പ് വിവാഹ വാഗ്ദാനം നൽകി 68 കാരനിൽനിന്ന് പണം തട്ടിയ കേസിലും സാമൂഹിക മാധ്യമങ്ങളിൽകൂടി അശ്ലീല ചാറ്റ് നടത്തി പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും കുടുക്കിയ സംഭവത്തിലും അശ്വതി പ്രതിയായിരുന്നു.

Tags:    
News Summary - Aswathy Achu Arrested for Scalding Mother Over Property Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.