Posted On
date_range Updated On
date_range ബൗഷറിൽ മയക്കുമരുന്നുമായി രണ്ട് പ്രവാസികൾ പിടിയിൽ
മസ്കത്ത്: ബൗഷറിൽ മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, കഞ്ചാവ്, ലഹരി ഗുളികകൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു.മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലെ മയക്കുമരുന്ന് ലഹരി വിരുദ്ധ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. വിൽപനക്കായി മയക്കുമരുന്ന് കൈവശം വെച്ചതിനാണ് അറസ്റ്റ്. പ്രതികൾക്കെതിരെ തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.