ഓമശ്ശേരി: ആട്ടോ തെഫ്റ്റ് ഗെയിമുകളിൽ കാണുന്നതുപോതെ വാഹനങ്ങൾ മോഷ്ടിച്ചെടുത്ത് വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട കാർ പിക് അപ് വാൻ ഉപയോഗിച്ച് ഇടിച്ചുതകർത്തു. ശേഷം വെളിമണ്ണ മേലേടത്ത് ജബ്ബാറിന്റെ ഗ്രീൻ പ്ലസ് വെളിച്ചെണ്ണ മില്ലിന് തീയിട്ടു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ട കെ.എം.സി.സിയുടെ ആംബുലൻസിന്റെ ടയർ കത്തിനശിച്ചു.
കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവത്തിൽ തുടക്കം. താമരശ്ശേരി ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ട ആംബുലൻസ് എടുക്കാൻ പ്രതി ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടു. തുടർന്ന് നിരവധി വാഹനങ്ങൾക്ക് കൈകാണിച്ചതായി നാട്ടുകാർ പറയുന്നു. പിന്നീട് സമീപത്ത് നിന്നും നിർത്തിയിട്ട കെ.എൽ 41 എസ് 4762 നമ്പർ പിക് അപ് വാൻ എടുത്ത് സ്ഥലം വിട്ട പ്രതി ഈ പിക് അപ് വാൻ ഉപയോഗിച്ചു വെളിമണ്ണയിൽ എത്തി.
പുലർച്ചെ 2.30 ഓടെ റോഡരികിൽ നിർത്തിയിട്ട കാറിൽ പിക് അപ് ഇടിച്ചുതകർത്തു. ശേഷം വെളിച്ചെണ്ണ മില്ലിന് തീയിട്ടു. സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടു. ശേഷം ഓമശ്ശേരി മങ്ങാട്ടുള്ള പെട്രോൾ പമ്പിൽ എത്തിയ പ്രതി പിഷ് അപ്പിന്റെ ടയർ പൊട്ടിയതിനെതുടർന്ന് പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക് അപ് എടുത്ത് അവിടെ നിന്നും സ്ഥലം വിട്ടു.
പെട്രോൾ പമ്പിലെ സി.സി.ടിവിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെളിമണ്ണ സ്വദേശി അബ്ദുൽ റസാക്കാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വെളിച്ചെണ്ണ മില്ല് ഉടമയോടുള്ള പ്രതികാരമാണത്രെ പ്രതിയെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.