Posted On
date_range Updated On
date_range രണ്ടു പേരെ ആക്രമിച്ചു; ഏഴു പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ടൗണിൽ രണ്ടു പേരെ ആക്രമിച്ച ഏഴു പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ പി. താജുദ്ദീന്റെ (37) പരാതിയിൽ മിർസാൻ, ആഷിഖ്, ഷഫീഖ്, കിച്ചു, ആസിഫ് കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവർക്കെതിരെയാണ് കേസ്.
താജുദ്ദീനെയും ഇതര സംസ്ഥാനക്കാരനായ സുഹൃത്തിനെയും നയ ബസാറിനടുത്ത് കഴിഞ്ഞ ദിവസം വൈകീട്ട് ആക്രമിച്ചതായാണ് പരാതി. മരവടി പഞ്ച് ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയും നിലത്തുവീണപ്പോൾ നെഞ്ചിലടക്കം ചവിട്ടിപ്പരിക്കേൽപിച്ചെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.