Posted On
date_range Updated On
date_range പിതാവിന് മകന്‍റെ ക്രൂരമർദനം; നിലത്തിട്ട് ചവിട്ടി, വീട്ടുപകരണങ്ങൾ തകർത്തു
പേരാവൂർ: പിതാവിനെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. കണ്ണൂർ പേരാവൂർ ചൗളനഗർ എടാട്ട് പാപ്പച്ചനെ (65) ക്രൂരമായി ആക്രമിച്ച മകന്‍ മാർട്ടിൻ ഫിലിപ്പിനെ (31) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. ഒന്നര മണിയോടെ പാപ്പച്ചനെ മാർട്ടിൻ ആക്രമിക്കുകയായിരുന്നു. വീട്ടുപകരണങ്ങൾ അടക്കമുള്ള സാധനങ്ങൾ വലിച്ച് പുറത്തിട്ട് തകർത്തതായി പൊലീസ് പറഞ്ഞു. വീട്ടുകാർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
പരിക്കേറ്റ പാപ്പച്ചനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. മാര്‍ട്ടിന്‍ സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ആളാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തിൽ പേരാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.