അജൂബ്, ആല്‍വിന്‍, ജിനേഷ്
Posted On
date_range Updated On
date_range ഇരുമ്പ് പൈപ്പ് മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
തൃപ്പൂണിത്തുറ: എസ്.എന്‍ ജങ്ഷനിലെ യാര്‍ഡില്‍നിന്നും ഇരുമ്പ് പൈപ്പ് മോഷ്ടിച്ചു കടത്തി കൊണ്ടുപോയ കേസിലെ പ്രതികളെ ഹില്‍പാലസ് പൊലീസ് പിടികൂടി.വൈക്കം കാട്ടിക്കുന്ന് കൊപ്പറമ്പില്‍ വീട്ടില്‍ ആല്‍വിന്‍ (29), ഇടുക്കി കറുകപ്പിള്ളി വീട്ടില്‍ അജൂബ് (29), ആലുവ കുറുമശ്ശേരി കൊട്ടാരിക്കല്‍ വീട്ടില്‍ ജിനേഷ് (27) എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 5ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷനിലെ യാര്‍ഡില്‍ ലോഡ് ഇറക്കിയശേഷം തിരികെ പോകവേ യാര്‍ഡില്‍ കിടന്ന ഇരുമ്പ് കമ്പി, പൈപ്പ് എന്നിവ മോഷ്ടിച്ച് ലോറിയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.