പ്രതി മേരിദാസ്
Posted On
date_range Updated On
date_range പോക്സോ; ഓട്ടോഡ്രൈവര്ക്ക് എട്ടരവർഷം കഠിനതടവ്
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നതപ്രദർശനം നടത്തുകയും ചെയ്തകേസിൽ ഓട്ടോ ഡ്രൈവര്ക്ക് എട്ടര വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ.കള്ളിക്കാട് മൈലക്കര രണ്ടാംതോട് എം.എസ് ഭവനിൽ മേരിദാസിനെയാണ് (59) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. നെയ്യാർഡാം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.