അബ്ദുറഹിമാൻ
Posted On
date_range Updated On
date_range പോക്സോ: 20 വർഷം തടവും പിഴയും ശിക്ഷ
മുക്കം: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്സോ അതിവേഗ കോടതിയിലെ ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.
അതിജീവിതക്കുവേണ്ടി ഗവ. പ്രോസിക്യൂട്ടർ പി. ജെദിൻ ഹാജരായി. 2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഇൻസ്പെക്ടർമാരായ കെ. പ്രജീഷ്, കെ. സുമിത്കുമാർ, എ.എസ്.ഐമാരായ അബ്ദുൽ റഷീദ്, മിനി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.