തൃത്താല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് ടു വിദ്യാർഥിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ സ്കൂളിലെ വിദ്യാർഥിനിയെയാണ് എടപ്പാളിലെ പ്ലസ് ടു വിദ്യാർഥി ഗർഭിണിയാക്കിയത്.
ആളില്ലാത്ത ദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പീഡനം നടന്നതായി സൂചനയുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പൊലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.